മതബോധന അധ്യായന വർഷ ആരംഭം
ക്രിസ്തു ദർശനം കരുണാർദ്ര ജീവിതത്തിലൂടെ എന്ന ആപ്തവാക്യത്തിൽ ഊന്നിയ 2026-27 വർഷത്തിലെ മതബോധന അധ്യായന വർഷാരംഭം 2026 മെയ് 31ന് ഇരിഞ്ഞാലക്കുട ഫൊറോന മതബോധന ഡയറക്ടറും വികാരിയുമായ റവ. ഫാ. അനൂപ് കോലംകണ്ണി ഉദ്ഘാടനം ചെയ്തു. മദർ സുപ്പീരിയർ റവ. സിസ്റ്റർ ലിദിയ എസ്. എം. സി, ട്രസ്റ്റി ശ്രീ. ആൻഡ്രൂസ് പി.ജെ, ഹെഡ്മാസ്റ്റർ ശ്രീ. പി ആർ വിൻസൻ, പി ടി എ പ്രസിഡന്റ് ശ്രീ. ഷിജോ എൻ എഫ്, മതബോധനം പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുമാരി ഐറീന ബെന്നി, ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികൾ ഉദ്ഘാടകനോടൊപ്പം തിരികൾ തെളിയിച്ചു. തുടർന്ന് മതാധ്യാപകർക്ക് വികാരി തിരികൾ തെളിയിച്ചു നൽകുകയും, പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും, അവർക്ക് ആശിർവാദം നൽകുകയും ചെയ്തു. നിർധനരായ വിദ്യാർഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇടവക സമൂഹം മുഴുവൻ അവർക്കായി പഠനോപകരണങ്ങൾ വിശുദ്ധബലി മദ്ധ്യ സമർപ്പണം നടത്തി. വിശുദ്ധ ബലിക്ക് ശേഷം ബൈബിൾ നഴ്സറി, ഒന്നാം ക്ലാസ്സ് കുട്ടികളെ മാതാപിതാക്കൾ ഈശോയ്ക്ക് സമർപ്പിക്കുന്നതിന്റെ പ്രതീകമായി കാർമ്മികന്റെ മുന്നിലേക്ക് കൊണ്ടുവരികയും അവർക്ക് പ്രത്യേക ആശിർവാദം നൽകി അതത് ക്ലാസ് ടീച്ചർമാരെ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഓരോ ക്ലാസിലെയും കുട്ടികളെ അതതു ക്ലാസ് ടീച്ചർമാരുടെ സാന്നിധ്യത്തിൽ പുതിയ ക്ലാസ് ടീച്ചർമാരെ ഏൽപ്പിച്ചു കൊടുത്തു. അതിനുശേഷം ആദ്യമായി സ്കൂളിൽ പോകുന്ന നവാഗത കുട്ടികൾക്ക് ഈശോ എന്ന ആദ്യാക്ഷരം കുറിച്ച് അവരെ എഴുത്തിനിരുത്തി