വിശുദ്ധരുടെ വേഷമണിഞ്ഞ് കുരുന്നുകൾ; ശ്രദ്ധേയമായി ഓൾ സെയിന്റ്സ് ഡേ ആഘോഷം
സകല വിശുദ്ധരുടെയും തിരുനാളിനോടനുബന്ധിച്ച് മതബോധന വിദ്യാർത്ഥികൾ വിവിധ വിശുദ്ധരുടെ വേഷവിധാനങ്ങളണിഞ്ഞ് എത്തിയത് വേറിട്ട കാഴ്ചയായി. വിശുദ്ധരുടെ ജീവിതമാതൃകകളെ പരിചയപ്പെടുത്തുന്നതിനും കുഞ്ഞുങ്ങളിൽ ആത്മീയ പ്രചോദനം വളർത്തുന്നതിനുമായാണ് ഈ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്.