ഭിന്നശേഷി കലാകാരന്മാരുടെ കാരോക്കെ ഗാനമേള ശ്രദ്ധേയമായി
ഭിന്നശേഷിക്കാരായ പ്രമുഖ കലാകാരന്മാർ അണിനിരന്ന കാരോക്കെ ഗാനമേള ഇടവകയിൽ സവിശേഷ അനുഭവമായി. ഭക്തിഗാനങ്ങളും പ്രശസ്ത സിനിമാ ഗാനങ്ങളും കോർത്തിണക്കി ഇവർ അവതരിപ്പിച്ച ഗാനവിരുന്നിന് വലിയ പ്രോത്സാഹനമാണ് ഇടവകാംഗങ്ങൾ നൽകിയത്.